- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക്; ദക്ഷിണ റെയില്‍വേ മൂന്നു പുതിയ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വേ മൂന്നു പുതിയ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, മംഗളൂരു, വില്ലുപുരം മേഖലകളില്‍നിന്നും ഉധ്നയിലേക്കും തിരികെയും സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06137 തിരുവനന്തപുരം നോര്‍ത്ത് ഉധ്ന ജംഗ്ഷന്‍ വണ്‍വേ എക്സ്പ്രസ് സ്പെഷ്യല്‍ 2025 സെപ്റ്റംബര്‍ 01-ന് (തിങ്കളാഴ്ച) രാവിലെ 9.30-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. അടുത്ത ദിവസം രാത്രി 11.45-ന് ഉധ്ന ജംഗ്ഷനില്‍ എത്തിച്ചേരും.
മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍ നമ്പര്‍ 06010 എക്സ്പ്രസ് സ്പെഷ്യല്‍ സെപ്റ്റംബര്‍ 02-ന് (ചൊവ്വാഴ്ച) വൈകുന്നേരം 7.30-ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 8.00-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. വില്ലുപുരം ജംഗ്ഷന്‍ ഉധ്ന ജംഗ്ഷന്‍ ട്രെയിന്‍ നമ്പര്‍ 06159 എക്സ്പ്രസ് സെപ്റ്റംബര്‍ 01-ന് രാവിലെ 10.30-ന് വില്ലുപുരത്തില്‍ നിന്ന് പുറപ്പെട്ടു, ബുധനാഴ്ച രാവിലെ 5.30-ന് ഉധ്നയില്‍ എത്തിച്ചേരും.
ഓണം സീസണില്‍ കേരളത്തിലേക്കും തിരിച്ചും സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സാധാരണ സര്‍വീസുകള്‍ നിറഞ്ഞു പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് റെയില്‍വേയുടെ പ്രത്യേക സര്‍വീസ് തീരുമാനം.