തിരുവനന്തപുരം:ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യക്കുപ്പിക്കുള്ളിൽ എട്ടുകാലിയെ കണ്ടെത്തി.തിരുവനന്തപുരം പവർഹൗസ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളിൽ ആണ് എട്ടുകാലിയെ കണ്ടെത്തിയത്.കൂടിയ ഇനം ബ്രാൻഡായ ബെക്കാർഡി ലെമണിന്റെ കുപ്പിയിൽ നിന്നാണ് എട്ടുകാലിയെ കണ്ടെത്തിയതെന്നാണ് വിവരം.

എട്ടുകാലിയെ കണ്ടതോടെ മദ്യക്കുപ്പി വാങ്ങിയ ആൾ തന്നെ തിരികെ ഔട്ട്ലെറ്റിൽ ഏൽപ്പിച്ച് മറ്റൊരു ബ്രാൻഡ് വാങ്ങി പോകുകയും ചെയ്‌തെന്ന് ജീവനക്കാർ പറഞ്ഞു.ഇയാൾ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ.എന്നാൽ ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റ് മദ്യക്കുപ്പികൾ വിൽപന നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.