തൃശ്ശൂർ: നാട്ടുകാരെ മുഴുവൻ ഭീതിയിലാക്കിയ മലയണ്ണാൻ ഒടുവിൽ കൂട്ടിൽ കുടുങ്ങി. നാട്ടുകാർക്ക് തന്നെ ശല്യമായ മാന്നാമംഗലത്തെ മലയണ്ണാൻ ഒടുവിൽ കൂട്ടിലായി. വനംവകുപ്പ് വെച്ച കൂട്ടിലാണ് മലയണ്ണാൻ കുടുങ്ങിയത്. വളരെ ചെറുതായിരുന്ന കാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എടുത്ത് വളർത്തിയ മലയണ്ണാൻ രണ്ടാഴ്ച മുമ്പാണ് പുറത്തുചാടിയത്.

സമീപ പ്രദേശങ്ങളിലെല്ലാം കറങ്ങി മലയണ്ണാൻ പ്രദേശത്തുള്ളവരെ ആക്രമിക്കുന്നതും കടിക്കുകയും ചെയ്യുന്നത് പതിവായത് വലിയ ഭീതി ഉണ്ടാക്കിയിരുന്നു. പിടിക്കാൻ എത്തിയ വാച്ചർക്കും കടിയേറ്റിരുന്നു. പിന്നാലെയാണ് ഈ പ്രദേശത്ത് കൂട് സ്ഥാപിച്ചത്.