കണ്ണൂര്‍: കഥാകൃത്ത് ടി പത്മനാഭന്റെ സാഹിത്യ ജീവിതം വിസ്മയകരമാണെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പാട് കാര്യങ്ങള്‍ പുതുതലമുറയ്ക്ക് സാധനാ പാഠകമാണെന്നും ഗോവ ഗവര്‍ണര്‍ പി.എസ് .ശ്രീധരന്‍ പിള്ള പറഞ്ഞു. 95ാം ജന്മദിനത്തില്‍ കണ്ണൂര്‍ പള്ളിക്കുന്ന് രാജേന്ദ്ര നഗറിലെ വീട്ടിലെത്തി പത്മനാഭന് പിറന്നാള്‍ ആശംസകള്‍ നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലകളെക്കുറിച്ചും സമഗ്രമായി പഠിച്ചാണ് ടി പത്മനാഭന്‍ ഇപ്പോഴും സംസാരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഷഷ്ടിപൂര്‍ത്തിയും സപ്തതിയും അശീതിയും ഒന്നും തന്നെ താന്‍ ഇതുവരെ ആഘോഷിച്ചിട്ടില്ലെന്ന് ടി പത്മനാഭന്‍ പറഞ്ഞു .പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദഭാരതിയാണ് 90 വയസ്സ് മുതല്‍ തന്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും ടി . പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ എസ് എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് തുടങ്ങിയവരും ഗോവ ഗവര്‍ണര്‍ക്കൊപ്പം ഉണ്ടായിരുന്നു.