പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് മുൻ പാലക്കാട് ഡിവിഷൻ പ്രസിഡന്റ് കോടതിയിൽ കീഴടങ്ങി.

കൽപാത്തി സുന്ദരം കോളനി സ്വദേശി ജംഷീർ (29) ആണ് ജെസിഎം ഒന്നാം നമ്പർ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ ആലത്തൂർ സബ് ജയിലിൽ റിമാന്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കാളിയായ ജംഷീറിനായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 31 ആയി.