- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സേ പരീക്ഷ മെയ് 28 മുതൽ ജൂൺ ആറ് വരെ
തിരുവവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ മെയ് 28 മുതൽ ജൂൺ ആറ് വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷയെഴുതാമെന്നും മന്ത്രി പറഞ്ഞു.
ഉപരിപഠനത്തിന് അർഹതനേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്പരിശോധന, ഫോട്ടോ കോപ്പിക്കുള്ള അപേക്ഷകൾ മെയ് ഒൻപതാം തീയതി മുതൽ 15ാം തീയതി വരെ ഓൺലൈനായി നൽകാവുന്നതാണ്.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാൾ 0.01 ശതമാനത്തിന്റെകുറവാണിത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. 4,25, 563 പേർ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. 71831 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. എപ്ലസ് ലഭിച്ചവരിൽ കൂടുതൽ വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിലാണ്. പരീക്ഷയെഴുതിയവരിൽ കൂടുതൽ വിജയികൾ കോട്ടയത്താണുള്ളത് (99.92).വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്.
ടിഎച്ച്എസ്എൽസി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
പാലാ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ജയിച്ചു. 892 സർക്കാർ സ്‌കൂളുകളിൽ നൂറ് ശതമാനമാണ് വിജയം. പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയിൽ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടിപറഞ്ഞു.