- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്കുതർക്കം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ യുവാവ് കുത്തേറ്റുമരിച്ചു
കൊണ്ടോട്ടി: കിഴിശ്ശേരി - മഞ്ചേരി റോഡിൽ കുഴിയംപറമ്പിൽ യുവാവ് കുത്തേറ്റുമരിച്ചു. കുഴിയംപറമ്പ് വിസപ്പടി ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുന്നക്കോടൻ ചന്ദ്രന്റെ മകൻ പ്രജിത്താണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
കുത്തേറ്റ പ്രജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വാക്ക് തർക്കത്തിനിടെയാണ് കുത്തേറ്റതെന്നാണ് പൊലീസ് നിഗമനം. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടിരുന്നു. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
Next Story