മലപ്പുറം: യുവാക്കൾ തമ്മിൽ നടന്ന വാക്കുതർക്കം കലാശിച്ചത് കത്തിക്കുത്തിൽ. തിരൂരങ്ങാടി കൊടുവായൂരിലാണ് സംഭവം നടന്നത്. പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. തോട്ടശേരി സ്വദേശി ജംഷിദലിക്കാണ് സംഭവത്തിൽ പരിക്ക് പറ്റിയത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചേളാരി പടിക്കൽ സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. യുവാക്കൾ തമ്മിൽ നടന്ന വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.