തിരുവനന്തപുരം: പോത്തൻകോട് മേഖലയിൽ വീണ്ടും തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടം. തിങ്കളാഴ്ച രാവിലെ കല്ലൂർ വാർഡിലും മംഗലപുരം പഞ്ചായത്തിലെ പാട്ടം വാർഡിലുമായി നടന്ന തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് കടിയേറ്റു.

കടിയേറ്റവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. വീട്ടുനടയിൽ പല്ലുതേച്ചുകൊണ്ടിരുന്ന ഒരു കുട്ടിയുടെ മുഖത്തും കൈക്കും മാരകമായി പരിക്ക് പറ്റിയിട്ടുണ്ട്. പാട്ടം വാർഡിൽ നാല് പേർക്കാണ് ഇന്ന് ആക്രമണത്തിൽ കടിയേറ്റത്. ശേഷം, വൈകുന്നേരത്തോടെ നാട്ടുകാർ തെരുവുനായയെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു.