- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: 2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന് എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 26 വരെ നീട്ടി. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ തുടങ്ങിയ പരിപാടികൾ, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. പരിപാടികൾ ബ്ലൂ-റേ/ ഹാർഡ്ഡിസ്‌ക്ക്/പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷാ ഫോറവും നിബന്ധനകളും തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്‌സിലുള്ള അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. അപേക്ഷകൾ 2023 ഓഗസ്റ്റ് 26 വൈകീട്ട് അഞ്ചിന് മുൻപായി അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കണമെന്ന് അറിയിച്ചു.



