- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറ്; എ.സി കംപാർട്ട്മെന്റിന്റെ ചില്ലുകൾക്ക് കേടുപാട്
കണ്ണൂർ: കണ്ണൂർ റെയിൽവെസ്റ്റേഷനു സമീപം രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറ് നടന്നു.മംഗ്ളൂര് ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ് പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്. രണ്ടുട്രെയിനുകളുടെയും എവൺ എ.സി കോച്ചുകളുടെ ഗ്ളാസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഞായറാഴ്‌ച്ച രാത്രി 7.11-നും 7.16നുമാണ് അതീവസുരക്ഷാ മേഖലയായ കണ്ണൂർറെയിൽവെ സ്റ്റേഷനു സമീപത്തുനിന്നും കല്ലേറുണ്ടായത്. അക്രമത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അതിശകതമായ സുരക്ഷാക്രമീകരണങ്ങളാണ് റെയിൽവെ പൊലിസ് റെയിൽവെ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുള്ളത്.
ഇതിനിടെയാണ് അക്രമം നടന്നതെന്നത് സുരക്ഷാവീഴ്ചയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രണ്ടുമാസം മുൻപാണ് കണ്ണൂർറെയിൽവെ സ്റ്റേഷനിലെ ആറാംനമ്പർ യാർഡിൽ നിർത്തിയിട്ടആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗികൾ ഇതരസംസ്ഥാനക്കാരൻതീവെച്ചു നശിപ്പിച്ചത്. ഈ സംഭവത്തിനു ശേഷം കണ്ണൂർ റെയിൽവെ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുംറെയിൽവെ പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്.
നേരത്തെ പാപ്പിനിശേരിയിലും പഴയങ്ങാടിയിലും റെയിൽവെ പാളത്തിന്മുകളിൽ കരിങ്കല്ലുകൾ നിരത്തിവെച്ചു അട്ടിമറിക്കായി ശ്രമിച്ചിരുന്നു. ഈസംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് പുതുതായിസർവീസ് നടത്തിയ വന്ദേഭാരത് എക്സ് പ്രസിനു നേരെ കല്ലേറുണ്ടായത്. എന്നാൽ ഈ കേസുകളിലെ പ്രതികളെയൊന്നും കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല.




