- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്; ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു

X
ശബരിമല
പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. പത്തനംതിട്ട അത്തിക്കയത്ത് ഇന്ന് രാത്രിയാണ് സംഭവം.
ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ബസിനുനേര കല്ലെറിഞ്ഞത്. ബസിന്റെ മുൻവശത്തെത്തിയ രണ്ട് പേർ കല്ലെറിയുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെതുടർന്ന് സ്ഥലത്ത് പൊലീസ് എത്തി. കല്ലെറിഞ്ഞവർക്കായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കല്ലെറിഞ്ഞവരെ കണ്ടെത്താനാണ് പൊലീസ് ശ്രമം.
Next Story

