പാലക്കാട്: മണ്ണാർക്കാട് സ്‌കൂളിലെ ക്ലാസ് മുറിയിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു. ആറാം ക്ലാസ് വിദ്യാർത്ഥിനി മെഹ്റയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടോപാടത്തുള്ള കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ക്ലാസ് നടക്കുമ്പോൾ ക്ലാസ് മുറിയിൽ കയറിയ തെരുവുനായ കുട്ടിയെ കടിക്കുകയായിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥിനി മെഹ്റയ്ക്കാണ് കടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.