പാലക്കാട്: തെരുവ് നായ ആക്രമണത്തിൽ നാലുവയസുകാരന് ഗുരുതര പരിക്ക്. മരുതറോഡ് പ്രതിഭാ നഗറിൽവെച്ച് ആലത്തൂ൪ സ്വദേശി അയാനാണ് പരിക്ക് പറ്റിയത്. മരുതറോഡിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു അയാനും കുടുബവും.

വീട്ടുമുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കെയാണ് ഒരു കൂട്ടം നായകളെത്തി ആക്രമണം അഴിച്ചുവിട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ മാറ്റി.അതേസമയം, ഇതേ പ്രദേശത്ത് ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ആഴ്ച പ്രദേശത്ത് എട്ടു വയസുകാരനെയും തെരുവുനായ ക്രൂരമായി ആക്രമിച്ചിരുന്നു.