- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിളിച്ച് കൊണ്ട് ഓടുന്ന കുട്ടികൾ; പിന്നാലെ കടിക്കാൻ ഓടിക്കുന്ന പട്ടികൾ; ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി; രക്ഷപെട്ടത് ജസ്റ്റ് മിസ്സിന്
പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറ ചൂരിയോട് പ്രദേശത്ത് തെരുവുനായ്ക്കൂട്ടം കുട്ടികളെ ആക്രമിക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. സമീപത്തെ പുഴയിൽ കുളിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് നായ്ക്കൾ പാഞ്ഞടുത്തത്.
നായ്ക്കളെ കണ്ടതോടെ കുട്ടികൾ നിലവിളിച്ചോടി, അടുത്തുള്ള ഒരു വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറിയതുകൊണ്ടാണ് അവർക്ക് കടിയേൽക്കാതെ രക്ഷപ്പെടാനായത്. കുട്ടികളുടെ നിലവിളി കേട്ട് ഉടൻ ഓടിയെത്തിയ നാട്ടുകാർ നായ്ക്കളെ ഓടിച്ചുവിട്ട ശേഷമാണ് കുട്ടികളെ സുരക്ഷിതരാക്കിയത്.
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും, കുട്ടികളെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും നാട്ടുകാർ പറയുന്നു. തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Next Story




