- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവു നായ്ക്കൾ പൊതു സുരക്ഷയ്ക്കു ഭീഷണി; കൊന്നൊടുക്കണം; ബാലാവകാശ കമ്മിഷൻ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജിയിൽ കക്ഷി ചേരാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കേരളത്തിൽ തെരുവു നായ് ആക്രമണം വർധിച്ചുവരികയാണെന്നും അപകടകാരികളായ നായകളെ കൊന്നൊടുക്കണമെന്നും കമ്മിഷൻ അപേക്ഷയിൽ പറയുന്നു.
2019ൽ കേരളത്തിൽ 5794 തെരുവു നായ ആക്രമണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2020ൽ ഇത് 3951 ആണ്. എന്നാൽ 2021ൽ കേസുകൾ 7927ഉം 2022ൽ 11,776ഉം ആയി ഉയർന്നെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. 2023 ജൂൺ 19 വരെയുള്ള കണക്ക് അനുസരിച്ച് 6276 തെരുവു നായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരിൽ പതിനൊന്നുവയസ്സുകാരനായ നിഹാൽ തെരുവു നായ ആക്രമണത്തിൽ മരിച്ചത് അപേക്ഷയിൽ ചൂുണ്ടിക്കാട്ടിയിട്ടുണ്ട്.
തെരുവു നായ് ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന കമ്മിഷൻ പറഞ്ഞു. തെരുവു നായ്ക്കൾ പൊതു സുരക്ഷയ്ക്കു ഭീഷണിയാണ്. അവ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്നു. തെരുവുനായ്ക്കൾ രോഗം പരത്തുന്നുണ്ടെന്നും കമ്മിഷൻ പറഞ്ഞു.




