- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

X
കോഴിക്കോട്: കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം. അരീക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ യാഷികയെ തെരുവ് നായ കടിച്ചു. ഇന്ന് രാവിലെ ഒൻപതോടെ സ്കൂളിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവെയാണ് പ്രൊവിഡൻസ് സ്കൂൾ വിദ്യാർത്ഥിനിയായ യാഷികയുടെ കാലിൽ കടിയേറ്റത്. യാഷികയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തും മുൻപ് നായ മറ്റൊരു സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു.
കാലിൽ സാരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. കഴിഞ്ഞ ദിവസവും ഈ പ്രദേശത്തിന് സമീപം തെരുവ് നായയുടെ ആക്രമണമുണ്ടായിരുന്നു. വീട്ടുവരാന്തയിൽ കിടക്കുകയായിരുന്ന ഒരുവയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ നാല് പേർക്കാണ് അന്ന് കടിയേറ്റത്.
Next Story


