തിരുവനന്തപുരം: പൗഡിക്കോണത്ത് ഒരു കുട്ടിയടക്കം നാല് പേർക്ക് നായയുടെ കടിയേറ്റു.കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കടിച്ച നായയെ കണ്ടെത്താനായിട്ടില്ല.

ഇന്നലെ പോത്തൻകോടും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. പാലക്കാട് സ്വദേശി അനിൽകുമാറിനാണ് നായയുടെ കടിയേറ്റത്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ ജീവനക്കാരനാണ് അനിൽ കുമാർ. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുംവഴിയായിരുന്നു തെരുവുനായയുടെ ആക്രമണം.

നായയെ ഓടിക്കാൻ ശ്രമിച്ചിട്ടും പിന്തിരിയാതെ തുടരെ കടിക്കുകയായിരുന്നു. പരിക്കേറ്റ അനിൽ കുമാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.