- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപറമ്പ്: തളിപ്പറമ്പ് മുക്കോലക്കണ്ടി വാതിക്കലിൽ വെച്ചു തെരുവുനായ എട്ടുവയസുകാരനെ കടിച്ചു കീറി. ഫഹദ് സൽമാനെയാണ് ഗുരുതര പരിക്കുകളോളടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽകോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. തളിപറമ്പ് ഗവ. മാപ്പിള എൽ.പി സ്‌കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥിയാണ് ഫഹദ്. ചൊവ്വാഴ്‌ച്ച വൈകുന്നേരമായിരുന്നു സംഭവം.
സ്‌കൂൾ വിട്ടു വീട്ടിലെത്തിയതിനു ശേഷം ഗ്രൗണ്ടിൽ കൂട്ടുകാരുടെ അടുത്തേക്ക് കളിക്കാൻ പോകുന്നതിനിടെ പിന്നാലെയെത്തിയ നായ ആക്രമിക്കുകയായിരുന്നു. ഫഹദിനെ തെരുവുനായ കടിക്കുന്നത് കണ്ട സമീപത്തുള്ള തെരുവുനായയാണ് കുട്ടിയുടെ ജീവൻ രക്ഷച്ചത്. കഴിഞ്ഞ ജൂലായ് 31-ന് തളിപറമ്പ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെച്ചു പതിനേഴുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. മറ്റൊരു സംഭവത്തിൽ ചമ്പാട് വീട്ടുവരാന്തയിലിരിക്കുകയായിരുന്ന വയോധികനും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. പത്രം ഏജന്റാണ് മുസ്തഫ. തലശേരി ജനറൽ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ പന്ന്യന്നൂർ പഞ്ചായത്ത് അധികൃതർ പ്രദേശത്ത് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടുമാസം മുൻപാണ് മുഴപ്പിലങ്ങാട് കെട്ടിനകത്തുവെച്ചു നിഹാലെന്ന പതിനൊന്നു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. ഇതിനു ശേഷം കണ്ണൂർ ജില്ലയിൽ നിരവധി കുട്ടികൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. തളിപറമ്പിലുൾപ്പെടെ തെരുവുനായകളെ വന്ധ്യം കരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും തെരുവുനായ ശല്യം ഇതുവരെ കുറഞ്ഞിട്ടില്ല. പടിയൂർ എ.ബി.സി കേന്ദ്രത്തിലെത്തിച്ചാണ് ഇവയെ വന്ധ്യംകരിക്കുന്നത്.