- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിൽ നിന്നും പണം കിട്ടാതെ കടക്കെണിയിൽ ആയതോടെ ഗതികെട്ടാണ് സമരം; എല്ലാ പാർട്ടിക്കാരും പങ്കെടുത്തു; ജയരാജന്റെ വാക്കുകൾ വിഷമിപ്പിച്ചു; വേദനയോടെ പ്രതികരിച്ച് മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനക്കെതിരെ മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ. ബാഹ്യ സമ്മർദത്തെ തുടർന്നാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരമെന്നും കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നു എന്നുമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സമരത്തെക്കുറിച്ച് ഇ പി ജയരാജൻ പറഞ്ഞത്.
പിന്നിൽ യുഡിഎഫും ബിജെപിയുമാണെന്നും ഇപി ജയരാജൻ ആരോപിച്ചിരുന്നു. എല്ലാ പണവും ഒന്നിച്ച് കൊടുക്കാൻ കഴിയുമോ എന്നും ഇ പി ജയരാജൻ ചോദിച്ചു. ജനകീയ ഹോട്ടൽ നടത്തിപ്പുകാർ സമരം നടത്തിയത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ലെന്ന് സമരക്കാർ പറയുന്നു. സർക്കാരിൽ നിന്നും പണം കിട്ടാതെ കടക്കെണിയിൽ ആയതോടെ ഗതികെട്ടാണ് സമരം നടത്തിയതെന്ന് ഇവർ വ്യക്തമാക്കി. സമരത്തിൽ എല്ലാ പാർട്ടിക്കാരും പങ്കെടുത്തു. ജയരാജന്റെ വാക്കുകൾ വിഷമിപ്പിച്ചു എന്നും അവർ പറഞ്ഞു.
ആളുകളിൽ നിന്നും സംഭാവന വാങ്ങിയാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ വെളിപ്പെടുത്തി. പാർട്ടിയുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ പണം അവർ തരില്ലേ എന്നും പതിമൂന്നു മാസത്തെ സബ്സിഡി പണം കിട്ടാനുണ്ടെന്നും കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു.



