- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയ്യിലിട്ടിരുന്ന 'സ്റ്റീൽ' മോതിരം കുടുങ്ങി; പിന്നാലെ വേദന കൊണ്ട് പുളഞ്ഞ സനുവിന് ആശ്വാസമായി ഫയർ ഫോഴ്സ്; നീര് വന്ന് വീർത്ത നിലയിൽ വിരൽ

തിരുവനന്തപുരം: വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം നീക്കം ചെയ്യാൻ കഴിയാതെ വേദനയിൽ പുളഞ്ഞ യുവാവിന് വിഴിഞ്ഞം ഫയർഫോഴ്സ് ആശ്വാസമായി. വിഴിഞ്ഞം സ്വദേശിയായ സനുവിന്‍റെ വലത് കയ്യിലെ മോതിരവിരലിൽ കുടുങ്ങിയ മോതിരമാണ് ഫയർഫോഴ്സ് സമയോചിതമായ ഇടപെടലിലൂടെ മുറിച്ചുമാറ്റിയത്.
വൈകുന്നേരത്തോടെയാണ് സനുവിന്‍റെ മോതിരവിരലിൽ മോതിരം കുടുങ്ങിയത്. മോതിരം ഊരിയെടുക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ വിരലിന് നീരുവന്ന് വീർക്കുകയും നേരിയ മുറിവുണ്ടാവുകയും ചെയ്തു. സ്വയം മോതിരം നീക്കം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് സനു സഹായം തേടി വിഴിഞ്ഞം ഫയർ സ്റ്റേഷനിലെത്തിയത്.
ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ സന്തോഷിന്‍റെ നേതൃത്വത്തിൽ കട്ടർ ഉപയോഗിച്ച് മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും വേഗത്തിലുള്ള നടപടിയും യുവാവിന് വലിയ ആശ്വാസമേകി. നേരത്തെയും സമാനമായ സാഹചര്യങ്ങളിൽ ഫയർഫോഴ്സ് രക്ഷകരായിട്ടുണ്ട്, ഇത്തരം അത്യാഹിതങ്ങളിൽ അവരുടെ സേവനം നിർണായകമാകാറുണ്ട്.


