- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു; ബേക്കലിൽ മുങ്ങിമരിച്ചത് പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബ്
കാസർഗോട്:കല്ലുമ്മക്കായ ശേഖരിക്കാൻ പിതാവിനൊപ്പം കടലിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.ബേക്കൽ ശക്തി നഗർ സ്വദേശിയായ സുബൈർ - നസീറ ദമ്പതികളുടെ മകൻ ഷുഹൈബാണ് (17) മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
പിതാവിനും സഹോദരനുമൊപ്പം കല്ലുമ്മക്കായ ശേഖരിക്കാനായി ബേക്കൽ കടലിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.പാറയ്ക്കിടയിൽപ്പെട്ട് ഷുഹൈബ് വെള്ളത്തിൽ മുങ്ങുകയായിരുന്നു.കാണാതായതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സുമെത്തി തിരച്ചിൽ നടത്തുന്നതിനിടെ ഷുഹൈബിന്റെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളങ്കര കോസ്റ്റൽ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.പാക്കം ജിഎച്ച് എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷുഹൈബ്.
Next Story




