- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘം ചേർന്ന് മീൻ പിടിക്കാനെത്തി; പ്ലസ് വൺ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു
കാട്ടാക്കട: സംഘം ചേർന്ന് മീൻ പിടിക്കുന്നതിനിടെ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.കാട്ടാക്കടയ്ക്കടുത്ത് കരിങ്കുളം കുളത്തിൽ മീൻ പിടിക്കാനെത്തിയ പ്ലസ്സ് വൺ വിദ്യാർത്ഥിയായ അരുൺ രാജാണ് മുങ്ങി മരിച്ചത്. മലയിൻകീഴ് വിഎച്ച്എസ്സി പ്ലസ് വൺ വിദ്യാർത്ഥിയായ അരുൺ കൂട്ടുകാരായ ഏഴംഗ വിദ്യാർത്ഥി സംഘത്തിനൊപ്പമാണ് കരിങ്കുളത്ത് മീൻ പിടിക്കാനെത്തിയത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മീൻ പിടിക്കുന്നതിനിടയിൽ വിദ്യാർത്ഥി കുളത്തിൽ വീണത്.ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ അറിയിച്ചതിനെ തുടർന്ന് നടത്തിയ ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്താനായത്.
Next Story




