- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിലേക്ക് കയറുന്നതിനിടെ ഡോർ അടഞ്ഞു; റോഡിൽ തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്; കുട്ടി വീണിട്ടും നിർത്താതെ പോയെന്ന് നാട്ടുകാർ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പത്തനംതിട്ട: സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവല്ല പൊടിയാടിയിലാണ് സംഭവം നടന്നത്. തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥിയാണ് സ്വകാര്യ ബസിൻ്റെ വാതിൽ പടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്. കുട്ടി വീണിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഓട്ടോമാറ്റിക് ഡോറുള്ള ബസാണിത്. വിദ്യാർത്ഥി ബസിലേക്ക് കയറുന്നതിനിടെ ഡോർ പെട്ടെന്ന് അടയുകയായിരുന്നു. ഈ സമയം തന്നെ ബസ് മുന്നിലേക്ക് എടുത്തു. ഇതോടെ പിടിവിട്ട് കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. വിദ്യാർത്ഥിക്ക് നിസാര പരിക്ക് മാത്രമാണ് ഏറ്റതെന്നാണ് വിവരം. വീണ ഉടനെ തന്നെ കുട്ടി സ്വയം എഴുന്നേൽക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Next Story