കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ. മൂന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർത്ഥി പ്രജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അദ്ധ്യാപകർ പ്രജിത്തിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായി സഹപാഠികൾ ആരോപിച്ചു.

ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാനാകില്ലെന്ന് അറിയിച്ചു. ഇതേത്തുടർന്ന് വിദ്യാർത്ഥി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. മരണത്തിന് കാരണക്കാരായ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി കോളജ് അധികൃതർ രംഗത്തെത്തി. ഹാജർ കുറവായ കാര്യം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തത്. പരാതി കിട്ടിയാൽ ഇന്റേണൽ കമ്മിറ്റിയെവെച്ച് അന്വേഷണം നടത്തുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.