തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം. ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ചാണ് പെൺകുട്ടികൾ വാക്കുതർക്കതവും തമ്മിൽ തല്ലും ഉണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുണ്ടായത്. വിദ്യാർത്ഥികൾ സ്‌കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം.

മറ്റ് വിദ്യാർത്ഥികളും യാത്രക്കാരും തമ്മിലടി കണ്ടുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുടിയിൽ പിടിച്ച് വലിക്കുന്നതും തലയിൽ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ആദ്യഘട്ടത്തിൽ സഹപാഠികളായ കുട്ടികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും മറ്റുള്ളവർ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്.