- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം എൻ.എസ്.എസ് കോളജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം; ഏഴു പേർക്ക് പരിക്ക്
പന്തളം : പന്തളം എൻ.എസ്.എസ് കോളജിൽ എസ്.എഫ്.ഐ, എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽചെയർമാൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. പന്തളം എൻ.എസ്.എസ് കോളജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. വ്യാഴാഴ്ച ഉച്ചക്ക് സംഘടിച്ചെത്തിയ എ.ബി.വി.പി പ്രവർത്തകരുടെ ഏകപക്ഷീയമായ ആക്രമണത്തിലാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റത്.
എൻ.എസ്.എസ് കോളജ് യൂനിയൻ ചെയർമാൻ വൈഷ്ണവ് (20),യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലറുമാരായ വിവേക് (20), അനന്തു (21),യദുകൃഷണൻ (20),സൂരജ് (19),ഹരികൃഷ്ണൻ (21),അനു എസ് കുട്ടൻ (21),എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ യദുകൃഷ്ണൻ വികലാംഗനാണ്. കഴിഞ്ഞ കുറേ ദിവസമായി പന്തളം എൻ.എസ്.എസ് കോളജിൽ എ.ബി.വി.പി, എസ്.എഫ്.ഐ സംഘർഷം നിലനിൽക്കുകയാണ്. സംഘർഷത്തെ തുടർന്ന് കോളജും പരിസരത്തും വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.
Next Story



