തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 28 കാരിയായ ബി ഡി എസ് വിദ്യാർത്ഥിനിയെ വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഏക പ്രതി സ്വകാര്യ ആശുപത്രിയിലെ ദന്ത ഡോക്ടർ സുബി. എസ്. നായർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം മൂന്നാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ആർ.ജയകൃഷ്ണനാണ് മാർച്ച് 22 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പരാതിക്കാരിയുടെ മൊഴി പരിശോധിച്ചതിൽ 2022 ജൂലൈ മുതൽ പരിചിതനായ പ്രതി ആ കാലയളവ് മുതൽ പലയിടങ്ങളിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പറയുന്നു. അതേ സമയം പീഡനാരോപണത്തിന് യുവതിയുടെ മൊഴിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് 2023 മാർച്ച് 19 നാണെന്ന് കോടതി വിലയിരുത്തി. പ്രതി ദന്തഡോക്ടറും ഇര 28 കാരിയായ ബി ഡി എസ് വിദ്യാർത്ഥിനിയുമാണെന്ന് മൊഴിയിലുണ്ട്. കേസ് റെക്കോർഡുകൾ പരിശോധിച്ചതിൽ അന്വേഷണം ഭൂരി ഭാഗവും പൂർത്തിയായതായതായി കാണുന്നു ആകയാൽ പ്രതിയെ തുടർ ജുഡീഷ്യൽ കസ്റ്റഡിയിൽ വക്കേണ്ട കാര്യമില്ല. ജാമ്യമനുവദിക്കാൻ യോഗ്യമായ കേസെന്ന് ഉത്തരവിൽ വിലയിരുത്തിയാണ് കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ഉപാധികൾ : 1. അമ്പതിനായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടും മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കണം. 2 . പരാതിക്കാരിയെ യാതൊരു രീതിയിലും കാണാനോ ആശയവിനിമയം ചെയ്യാനോ ശ്രമിക്കരുത് 3. പ്രതി യാതൊരു ക്രിമിനൽ കേസിലും ഉൾപ്പെടുത് 4. പരാതിക്കാരിയെയോ സാക്ഷികളേയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോതെളിവു നശിപ്പിക്കാനോ പാടില്ല 5. ഈ കോടതിയുടെ മുൻകൂർ അനുമതി കൂടാതെ ഇന്ത്യ വിടരുത് 6. പൊലീസ് .കുറ്റപത്രം സമർപ്പിക്കും വരെയോ തുടർ ഉത്തരവുണ്ടാകും വരെയോ എല്ലാ ശനിയാഴ്ചയും രാവിലെ 9 നും 11 നുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം 7. മേൽപ്പറഞ്ഞ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചാൽ അധികാര പരിധി കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കേണ്ടതാണ്. ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂളിന് സമീപം ചിറ്റാറ്റിങ്ങൽ സുബിനം ഹൗസിൽ 32 കാരനായ ദന്തഡോക്ടർ സുബി.എസ്. നായർക്കാണ് ജാമ്യം അനുവദിച്ചത്. വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി.

2022 ജൂലൈയിൽ സോഷ്യൽ മീഡിയ ആപ്പ് വഴി പരിചയപ്പെട്ട 28 കാരിയായ നഗര വാസിയായ ബി ഡി എസ് വിദ്യാർത്ഥിനിയെ വീഡിയോ കോളിലൂടെ സ്വകാര്യ ഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ച കൗമാരക്കാരിയോട് വിവാഹ വാഗ്ദാനം ചെയ്ത് ദ്യശ്യങ്ങൾ കണ്ടു. ഇവ റെക്കോർഡ് ചെയ്തത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹ വാഗ്ദാനം ചെയ്ത് വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും അബോർട്ട് ചെയ്താൽ വിവാഹം കഴിക്കാമെന്ന് വിവാഹ വാഗ്ദാനം നൽകി ബലാൽക്കാരമായി ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമുള്ളതാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്.

വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. 2023 മാർച്ച് 22 നാണ് പ്രതി അറസ്റ്റിലായത്. പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായി. പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാൽസംഗത്തിനും മാനഭംഗത്തിനും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്.