തൃശ്ശൂർ: ലാവലിൻ ഇടപാടിൽ പണം അടിച്ചുമാറ്റിയിട്ടുണ്ടെങ്കിലും അത് ലഭിച്ചത് പിണറായി വിജയനല്ല പാർട്ടിക്കാണെന്ന് കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ. പിണറായിക്ക് ലഭിച്ചത് ചെറിയ വിഹിതമാകാമെന്നും സുധാകരൻ പറഞ്ഞു. തൃശ്ശൂരിൽ ഡി.സി.സി. കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ എന്റെ നാട്ടുകാരൻ, കോളേജ്മേറ്റ്. പണ്ടൊന്നും അദ്ദേഹം ഇങ്ങനെ ആയിരുന്നില്ല കേട്ടോ. ഇത്രമോശമായിട്ടില്ല. ലാവലിൻ കേസിൽ അദ്ദേഹം പണം അടിച്ചുമാറ്റിയിട്ടുണ്ട്. പക്ഷേ, പണമൊക്കെ പാർട്ടിക്കാണ് കൊടുത്തതെന്നാണ് എനിക്കുകിട്ടിയ വിവരം. ചെറിയ കാശൊക്കെ പുള്ളി തട്ടിക്കൊണ്ടുപോയിട്ടുണ്ടാവും.

പക്ഷേ, ഇതുപോലെ അഴിമതി നടത്തിയ മുഖ്യമന്ത്രി ഈ രാജ്യത്തിന്റെ ചരിത്രത്തിലില്ല. പണം, പണം, പണം, പണം എന്നൊരു ലക്ഷ്യം മാത്രം. ഏത് വഴിയിലൂടെ വന്നാലും പണം വേണം. എന്ത് പ്രവൃത്തി വന്നാലും പണം വേണം. ഏത് പുരോഗതിയുടെ പ്രവർത്തനം വന്നാലും പണം തനിക്ക് കിട്ടണം. പണമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം-സുധാകരൻ ആരോപിച്ചു