കണ്ണൂർ: തൊഴിൽരംഗത്തെ മാനസിക പീഡനം കാരണം അദ്ധ്യാപിക ജീവനൊടുക്കാൻ ശ്രമിച്ചതായി പരാതി. സ്റ്റുഡന്റ് പൊലിസ് കാഡറ്റ് ഓഫീസറുടെ മാനസിക പീഡനം മൂലം ചിറ്റാരിപറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എസ്. പി.സി യൂനിറ്റ് ഇൻചാർജറും അദ്ധ്യാപികയുമായ ചെണ്ടയാട് സ്വദേശിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഇവരെ വീട്ടിൽ നിന്നും അമിതമായ രീതിയിൽ ഉറക്കുഗുളിക കഴിച്ചു അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തലശേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എസ്‌പി.സിയുടെ നോഡൽ ഓഫീസർ ഇവരെ മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്മെന്റിലടക്കം നോഡൽ ഓഫീസർ ഇടപ്പെട്ടു തടസപ്പെടുകയും റീ റിക്രൂട്ട്മെന്റ് നടത്തിക്കുകയും ചെയ്തിരുന്നു.

ഇതിനുപുറമെ കൃത്യമായി ചെയ്യാൻ അറിയില്ലെങ്കിൽജോലിയിൽ നിന്നുംഒഴിവായി പോകണമെന്ന് ഭീഷണിപ്പെടുത്തിയതായുംബന്ധുക്കൾ പരാതിയിൽ ആരോപിച്ചു. നോഡൽ ഓഫീസർക്കെതിരെ കണ്ണൂർ സിറ്റി പൊലിസ്‌കമ്മിഷണർക്ക് നേരത്തെ അദ്ധ്യാപിക പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. നേരത്തെ കണ്ണൂർ നോർത്ത് ഉപജില്ലാ ഓഫീസറും നൂൻ മീൽ ഓഫീസറും സ്‌കൂളിൽ നിന്നും തട്ടിക്കയറി അപമര്യാദയായി പെരുമാറിയതായുള്ള സംഭവത്തെ തുടർന്ന് ഇരിവേരി ഈസ്റ്റ് എൽ.പി സ്‌കൂളിലെ പ്രധാന അദ്ധ്യാപിക സ്‌കൂൾ മുറ്റത്ത് കുഴഞ്ഞുവീണുമരിച്ചിരുന്നു.

കൂടാളി താറ്റ്യോട് സ്വദേശിനിയായ പ്രധാന അദ്ധ്യാപിക സമുദിയാണ്മരണമടഞ്ഞത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കെ.പി. എസ്. ടി. എ ഉപജില്ലാവിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു.