- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാഘോഷം പരിധി വിട്ടപ്പോൾ ഒന്ന് വഴക്ക് പറഞ്ഞു; പിന്നാലെ വിദ്യാർത്ഥിയുടെ കൈവിട്ട കളി; സ്ഥലത്ത് പോലീസ് പാഞ്ഞെത്തിയപ്പോൾ സംഭവിച്ചത്
കോഴിക്കോട്: അധ്യാപകന് ശകാരിച്ചതിന് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർഥിയെ പോലീസ് രക്ഷിച്ചു. പ്ലസ് ടു വിദ്യാർഥിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.സ്കൂളില്‍ നടന്ന ഓണാഘോഷം പരിധി വിട്ടപ്പോള്‍ അധ്യാപകന് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥി സ്കൂളില്‍ നിന്ന് ഇറങ്ങിയോടി. കൂട്ടുകാരെ വിളിച്ച് ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അവര്‍ അധ്യാപകരെ വിവരം അറിയിച്ചു.
അധ്യാപകര്‍ ഉടന്‍ വടകര പോലീസില്‍ വിവരമറിയിച്ചു. മൊബൈല്‍ ടവര്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണ് വിദ്യാർഥിയുടെ ലൊക്കേഷനെന്ന് കണ്ടെത്തി. പോലീസെത്തുമ്പോള്‍ റെയില്‍വേ പാളത്തിന് സമീപം നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി. പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പോലീസ് അടുത്തേക്ക് ചെന്നപ്പോഴേക്കും വിദ്യാർഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. തുടര്‍ന്ന് കളരിപ്പാടത്തുവച്ച് ട്രെയിൻ വരുന്നതിനിടെ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.