- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 വർഷമായി ഭാര്യയ്ക്ക് ശമ്പളമില്ല; കോടതി ഉത്തരവിന് പോലും പുല്ലുവില; മനോവിഷമത്തിൽ കൃഷി വകുപ്പ് ജീവനക്കാരൻ തൂങ്ങി മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ കൃഷി വകുപ്പ് ജീവനക്കാരൻ തൂങ്ങി മരിച്ചത് മനോവിഷമത്തെ തുടർന്നെന്ന് സൂചന. പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി.റ്റി ആണ് മരിച്ചത്. 47 വയസായിരുന്നു. ഷിജോയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണം ഉയരുകയാണ്.
എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വർഷമായി ലഭിച്ചില്ല. ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഡി ഇ ഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്നാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറയുന്നത്. ഈ മനോവിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Next Story