കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആന്റണി, ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്. ഇവരുടെ സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

സാമ്പത്തിക പ്രതിസന്ധിയും രോഗവുമാണു മരണകാരണമെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച് വരികയാണ്.