- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ഗൃഹപ്രവേശന ചടങ്ങിന് അവധി കിട്ടാത്ത വിഷമത്തിലെന്ന് സംശയം
ബംഗളൂരു: കർണാടകയിലെ കോലാറിൽ മലയാളി വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ശ്രീദേവരാജ് അർസ് മെഡിക്കൽ കോളജിലെ ബിപിടി രണ്ടാംവർഷ വിദ്യാർത്ഥിയായ ചെങ്ങന്നൂർ തോന്നയ്ക്കനാട് മധുസദനത്തിൽ എം.അഖിലേഷ്(20) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് വൈകിട്ടോടെയാണ് അഖിലേഷിനെ കണ്ടെത്തിയത്.
ഞായറാഴ്ച നടക്കുന്ന ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലെത്താൻ അഖിലേഷ് വിമാനടിക്കറ്റ് എടുത്തിരുന്നതായും കോളജിൽ നിന്ന് അവധി ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായും കുടുംബം അറിയിച്ചു.
Next Story




