- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ചെത്തുതൊഴിലാളി ജീവനൊടുക്കിയ നിലയിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പരിയാരത്ത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ ഭാര്യവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെളിച്ചാങ്കീൽ പൂമാലക്കാവിന് സമീപത്തെ കൊയ്യാൽ കൃഷ്ണൻ (50) നാണ് ചുടല മുക്കുന്നിലെ ഭാര്യാ വീടിന്റെ പിറകുവശത്തെ ഞാലിയിൽ തൂങ്ങി മരിച്ചത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കൃഷ്ണൻ.
ചെത്തു തൊഴിലാളിയായ കൃഷ്ണൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ച് കാലമായി ജോലി എടുക്കാൻ സാധിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ വീട് നിർമ്മാണത്തെ തുടർന്നുണ്ടായ സാമ്പത്തിക പരാധീനതയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഭാര്യ: സുഷമ.
മക്കൾ: ആരുഷ്, അനുഷ് (ഇരുവരും അക്കിപ്പറമ്പ് യുപി സ്‌കൂൾ വിദ്യാർത്ഥികൾ).
മൃതദേഹം പരിയാരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി




