കോഴിക്കോട്: കോഴിക്കോട് ജോലി സ്ഥലത്ത് നിന്ന് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പെയിന്റ് പണിക്കാരനായ വിജേഷിന് ജോലി സ്ഥലത്തുവച്ചാണ് സൂര്യാതപമേറ്റത്.