- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോ അരിവണ്ടി ഓടിത്തുടങ്ങി: സബ്സിഡി നിരക്കിൽ അരി പൊതുജനങ്ങളിലേക്ക്
തിരുവനന്തപുരം: പൊതുവിപണിയിൽ അരി വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സിവിൽ സപ്ലൈസിന്റെ അരി വണ്ടി യാത്ര തുടങ്ങി. പാളയം മാർക്കറ്റിന് മുന്നിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഫ്ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ബുധനാഴ്ച അരി വണ്ടി തുടങ്ങിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ തുടർന്നുള്ള ദിവസങ്ങളിൽ ആരംഭിക്കും.
സപ്ലൈകോയുടെ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റ് ഇല്ലാത്ത താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി സഞ്ചരിക്കുന്നത്. സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിൽ എത്തും. ഒരുതാലൂക്കിൽ രണ്ട് ദിവസം വീതം എന്നരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അരി വാങ്ങുന്നതിന് റേഷൻ കാർഡ് ഹാജരാക്കണമെന്ന് മന്ത്രി പറഞ്ഞു.
ജയ , കുറുവ, മട്ട, പച്ചരി എന്നീ നാലുഇനങ്ങളിലായി 1ീകിലോ അരി വാങ്ങിക്കാം. എല്ലാകാർഡുകാർക്കും അരി ലഭിക്കും. ജയ അരി - 25 രൂപ, കുറുവ- 25 , മട്ട - 24 ,പച്ചരി-25 എന്നിങ്ങനെയാണ് വില. നാല് ഇനങ്ങളുംകൂടി റേഷൻ കാർഡൊന്നിന് 10 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിൽ വെള്ള , നീല കാർഡുകൾക്ക് എട്ടുകിലോ അരി റേഷൻ കട വഴിയും വിതരണം ആരംഭിച്ചിട്ടുണ്ട്.



