- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോ വില വർധന പരിശോധിക്കാൻ സമിതി; പരിഷ്‌കരണം സംബന്ധിച്ച് 15 ദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക് റിപ്പോർട്ട് നൽകണം
തിരുവനന്തപുരം: സപ്ലൈകോയിലെ വിലവർധന നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. സപ്ലൈകോ സിഎംഡി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, പ്ലാനിങ് ബോർഡ് അംഗം രവി രാമൻ എന്നിവരാണ് സമിതിയിലുള്ളത്. ഭക്ഷ്യ മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
സപ്ലൈകോയുടെ സമഗ്രമായ പരിഷ്‌കരണം സംബന്ധിച്ച് 15 ദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക് റിപ്പോർട്ട് നൽകണം. സപ്ലൈകോയെ നിലനിർത്താൻ വേണ്ടിയാണ് വില വർധനവെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം.
വില കൂട്ടുമ്പോൾ പൊതുവിപണിയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ 500 രൂപയെങ്കിലും ലാഭമുണ്ടാകും വിധം വർധന നടപ്പാക്കാനാകും സർക്കാരിന്റെ നീക്കം. നവകേരള സദസ്സിന് ശേഷം വർധന നടപ്പാക്കാനാണ് തീരുമാനം.
Next Story



