- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളത്തോട് നല്കാന് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോയെന്ന് അന്വേഷിക്കൂ'; മുണ്ടക്കൈയിലെ കേന്ദ്രസഹായത്തില്‍ കേരളത്തിനെതിരെ സുരേഷ് ഗോപി
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രസഹായത്തില്‍ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തോട് നല്കാന് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു. മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് ധനസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശിച്ചതിന് ശേഷം […]
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രസഹായത്തില്‍ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തോട് നല്കാന് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു.
മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് ധനസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി സന്ദര്‍ശിച്ചതിന് ശേഷം മടങ്ങിയിരുന്നു. കേരളം നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാകും കേരളത്തിന് ഫണ്ട് ലഭ്യമാക്കുക. 2000 കോടി രൂപയുടെ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.