തിരുവനന്തപുരം: അഞ്ചുവർഷത്തേക്ക് തൃശ്ശൂർ മാത്രം തന്നാൽ പോര, കേരളംകൂടി തരണമെന്ന് നടനും ബിജെപി. നേതാവുമായ സുരേഷ് ഗോപി. അഞ്ചുവർഷംകൊണ്ട് പറ്റുന്നില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രഭരണം കൈയിലിരിക്കുമ്പോൾത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

'ഒരഞ്ച് വർഷത്തേക്ക് അവസരം തരൂ... അഞ്ചുവർഷത്തേക്ക് തൃശ്ശൂര് തന്നാൽ പോരാ. കേരളം തരണം. തരൂ... ആ അഞ്ച് വർഷംകൊണ്ട് നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ നല്ല അടിയുംതന്ന് പറഞ്ഞയക്കൂ', സുരേഷ് ഗോപി പറഞ്ഞു.

അഞ്ചുവർഷം കഴിഞ്ഞ് വീണ്ടും ജനങ്ങൾ തനിക്ക് അഞ്ചുവർഷം തരുമെന്നും അതങ്ങനെ നീണ്ടുപോകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നത്. കേന്ദ്ര ഭരണം കൈയിലിരിക്കുമ്പോൾതന്നെ തൃശ്ശൂരും കേരളവും തരൂ എന്നും സുരേഷ് ഗോപി പറഞ്ഞു.