- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഷറീസിൽ കരാർ നിയമനത്തിന് കൈക്കൂലിയും അശ്ലീല സംഭാഷണവും; ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൽപ്പറ്റ: കരാർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെടുകയും യുവതിയോട് അപമര്യാദയായി സംസാരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി. കാരാപ്പുഴ ഫിഷറീസ് ഓഫിസറായിരുന്ന സുജിത്ത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
മന്ത്രി വി.അബ്ദുറഹിമാന്റെ നിർദേശപ്രകാരമാണ് സസ്പെൻഷൻ. നിയമനത്തിനു പണവും പാരിതോഷികവും ആവശ്യപ്പെടുന്ന സുജിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ജോലി നിഷേധിക്കപ്പെട്ടതിനെതുടർന്നാണ് ആത്മഹത്യാശ്രമമെന്നാണ് വിവരം.
Next Story



