- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിഴ' കുറഞ്ഞതിന് മോട്ടോർ വെഹിക്കിൾ ഉദ്യേഗസ്ഥന് സസ്‌പെൻഷൻ; ജോലി ചെയ്യുന്നില്ലെന്ന് വിശദീകരണം; നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയെന്ന് വാദം
ആലപ്പുഴ: പിഴ കുറഞ്ഞതിന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഉദ്യോഗസ്ഥൻ രുഥൻ മോഹനെയാണ് സസ്‌പെൻഡ് ചെയ്തത്. റോഡ് സുരക്ഷ പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൃത്യവിലോപവും, കോടതി വിധികളുടെ ലംഘനമാണെന്നും കണ്ടെത്തിയാണ് നടപടി.
അതേസമയം ഉദ്യോഗസ്ഥൻ 'ജോലി ചെയ്യുന്നില്ല' എന്നാണ് നടപടി എടുത്തതിന് മേലുദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ' ഉദ്യോഗസ്ഥൻ ഡ്യൂട്ടി വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ എന്ന് വിശദീകരണം. നിരവധി തവണ മുന്നറിയിപ്പുകൾ നൽകി. വീഴ്ച തുടർന്നതിനാലാണ് നടപടിയെന്നും വിശദീകരിച്ചു.
അതേസമയം ഉടുമ്പൻചോല എംൽഎ എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. നെടുങ്കണ്ടത്ത് കേരളാ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.