കടങ്ങോട്: തൃശൂരിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ചു. ആദൂരിൽ താമസിക്കുന്ന കണ്ടേരി വളപ്പിൽ ഉമ്മറിന്റെ മകൻ മുഹമ്മദ് ഷഹലയാണ് (4) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പട്ടത്. ഉടന്‍ പന്നിത്തടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മുഫീദ.