- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തിഗിരി ആശ്രമം മുന്‍ വൈസ് പ്രസിഡന്റ് സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വി അന്തരിച്ചു; സംസ്ക്കാരം നാളെ വൈകീട്ട് ശാന്തിഗിരിയില്‍
ശാന്തിഗിരി ആശ്രമം മുന്‍ വൈസ് പ്രസിഡന്റ് സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വി അന്തരിച്ചു
മംഗലപുരം: ശാന്തിഗിരി ആശ്രമം മുന്‍ വൈസ് പ്രസിഡന്റും ഗുരുധര്‍മ്മ പ്രകാശസഭയിലെ മുതിര്‍ന്ന അംഗവുമായ സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വി (78) അന്തരിച്ചു. സംസ്‌കാരം ബുധന്‍ വൈകിട്ട് അഞ്ചിന് ശാന്തിഗിരിയില്‍. ശ്രീകരുണാകരഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരില്‍ ഒരാളാണ്. എറണാകുളം, കോട്ടയം ഉപാശ്രമങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്.
കോട്ടയം കല്ലറ പഞ്ചായത്തില്‍ പെരുന്തുരുത്തിയാണ് സ്വദേശം. 1982ല്‍ വ്യോമസേനയില്‍നിന്ന് വിരമിച്ചശേഷം ആശ്രമത്തില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ആശ്രമത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല വഹിച്ചിട്ടുണ്ട്. ആയുര്‍വേദ സിദ്ധ വൈദ്യശാലയുടെ ചുമതലക്കാരനുമായിരുന്നു. ഭാര്യ: പരേതയായ കലാ നാരായണന്‍. മക്കള്‍: രാജേഷ്, സാജന്‍, ഡോ വിമല്‍. മരുമക്കള്‍: റാണി, അമ്പിളി, നിശ്ചിത.
Next Story