ചെന്നൈ: ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്.സ്വാമിനാഥന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. ചെന്നൈയിലായിരിക്കും സംസ്‌കാരമെന്ന് മകൾ സൗമ്യ അറിയിച്ചു. സൗമ്യയുടെ രണ്ട് സഹോദരിമാർ വിദേശത്താണ്. ഇവർ എത്തുന്നതിന് വേണ്ടിയാണ് സംസ്‌കാരം ശനിയാഴ്ചയിലേക്ക് നിശ്ചയിച്ചതെന്നും സൗമ്യ വ്യക്തമാക്കി.

10 ദിവസമായി വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നും സമാധാനമായ അന്തരീക്ഷത്തിനായി വീട്ടിൽ തന്നെ തുടരുകയായിരുന്നുവെന്നും മകൾ അറിയിച്ചു. ഇന്ന് രാവിലെ 11.20 ഓടെ ചെന്നൈയിലെ വസതിയിലാണ് അന്തരിച്ചത്. മരണ സമയം മകൾ സൗമ്യയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കൾ ആലപ്പുഴ മങ്കൊമ്പ് സ്വദേശികളാണെങ്കിലും അദ്ദേഹം ജനിച്ചത് തമിഴ്‌നാട്ടിലെ കുംഭകോണത്താണ്.