- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി മധുവിന്റെ കേസ്; സർക്കാർ കാണിച്ചത് കടുത്ത അവഗണനയെന്ന് ടി.പത്മനാഭൻ
കണ്ണൂർ: അട്ടപ്പാടിയിലെ കൊല്ലപ്പെട്ട ആദിവാസി മധുവിന്റെ കേസിനോട് സർക്കാർ കാണിച്ചത്് കടുത്ത അവഗണനയാണെന്ന്് കഥാകൃത്ത് ടി.പത്മനാഭൻ. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.പത്മനാഭൻ. വിശന്നുവലഞ്ഞ ആ മനുഷ്യൻ ഒരു കടയിൽ നിന്ന് ധാന്യം മോഷ്ടിച്ചതിന്റെ പേരിൽ കടയുടമയും സംഘവും കൈകൾ കെട്ടി തല്ലിക്കൊന്നത് അതീവ വേദനയുളവാക്കുന്നതാണ്.ആ പാവപ്പെട്ട ആദിവാസിക്ക് നീതികിട്ടാൻ എത്ര വൈകിയത് എന്തുകൊണ്ടാണ്്. മധുവിന്റെ കേസ് വാദിക്കാൻ മജിസ്ട്രേറ്റിന് സമയമില്ല.
കേസിനായി മൂന്നു സ്പെഷ്യൽ് പ്രോസിക്യുട്ടറെ നിയമിച്ചെങ്കിലും അവർക്ക് ശമ്പളമോ സഞ്ചാസൗകര്യമോ ഓഫീസോ ഒന്നും നൽകാത്തതിന്റെ പേരിൽ അവർ കേസ് ഉപേക്ഷിച്ച് പോവുകയായിരുന്നു.ഒടുവിൽ നാലാമത്തെ സ്പെഷ്യൻ്പ്രോസിക്യുട്ടറെ നിയമിച്ച് അയാൾക്ക് ശമ്പളമായി നൽകിയത് വെറും140 രൂപ. തൊഴിലുറപ്പു കൂലി ഇതിനേക്കാൾ കൂടുതലുണ്ട്.എങ്കിലും അയാൾ നല്ല നിലയിൽ കേസ് കൈകാര്യം ചെയ്യുന്നു. സർക്കാരല്ലേ ഇവർക്ക് സൗകര്യം ചെയ്തു കൊടുക്കേണ്ടത്്്. ടി.പ്ത്്മനാഭൻ ചോദിച്ചു.
.പ്രൊസിക്യുട്ടർ രാജിവെക്കാതെ എതിർപ്പ് നേരിട്ട് കേസ് നടത്തുന്ന കാര്യം എത്രയോ തവണ ഞാൻ മു ഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി അദ്ദേഹം അസംബ്ലിയിൽ ഈക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പത്മനാഭൻ പറഞ്ഞു. പരിപാടിയിൽ ഡോ.ടി ശിവദാസൻ എം. പി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു,ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ. അഡ്വ.പി.കെ അൻവർ, എം.കെ രമേഷ്കുമാർ, ഡോ. എ വത്സലൻ, പി.കെ വിജയൻ,ടിപ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു എഴുതിയ ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ ടി.പത്മനാഭൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഏറ്റുവാങ്ങി.
ജില്ലാ ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ അക്ഷരം ത്രൈമാസിക വി.കെ. മധു പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഏറ്റുവാങ്ങി. അഡ്വ.പി കെ. അൻവർ, എം.കെ. രമേശ് കുമാർ, ഇ.സി.വിനോദ് കുമാർ,ഇ.കെ. പത്മനാഭൻ, വി.കെ.പ്രകാശിനി, ഇ.പി ആർ വേശാല, കെ.രാമചന്ദ്രൻ,കെ.എ. ബഷീർ, ഇ ചന്ദ്രൻ , വൈ.വി.സുകുമാരൻ, മനോജ് കുമാർ പഴശ്ശി, യു.കെ.ശിവകുമാരി എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ച് വർഷങ്ങൾ എന്ന വിഷയത്തിൽ ഡോ.എ.വത്സലൻ പ്രഭാഷണം നടത്തി. പി.കെ.വിജയൻ സ്വാഗതവും ടി.പ്രകാശൻ നന്ദിയും പറഞ്ഞു. തുടർന്ന് ലാസ്യ കലാക്ഷേത്ര യുടെ സൂര്യപുത്രൻ നൃത്താവിഷ്കാരം നടന്നു.
നാളെ രാവിലെ 10 മണിക്ക് അക്കാദമി പുരസ്കാരങ്ങൾ നേടിയവർക്കുള്ള ആദരസമ്മേളനം ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ ങഘഅ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് എം.മുകുന്ദൻ മുഖ്യാതിഥിയാകും.ദേശാഭിമാനി വാരിക പത്രാധിപർ കെ.പി.മോഹനൻ മുഖ്യപ്രഭാഷണം നടത്തും. കവിയൂർ രാജഗോപാലൻ, ഡോ.ആർ.രാജശ്രീ, വിനോയ് തോമസ്, പ്രദീപ് മണ്ടൂർ എന്നിവർ പങ്കെടുക്കും. ഡോ.എ.എസ്. പ്രശാന്ത് കൃഷ്ണൻ പരിചയ ഭാഷണം നടത്തും. തുടർന്ന് തലശ്ശേരി താലൂക്കിലെ ഗ്രന്ഥശാലാപ്രവർത്തകർ അവതരിപ്പിക്കും.