കണ്ണൂർ: പ്രഥമ പ്രിയദർശിനി പുരസ്‌കാരം കഥാകൃത്ത് ടി.പത്മനാഭന് പ്രൗഡ ഗംഭീരമായ ചടങ്ങിൽ കണ്ണുരിൽ രാഹുൽ ഗാന്ധി സമർപ്പിച്ചു. നുണകൾ കൊണ്ടു ഒരു രാഷ്ട്രത്തെ കെട്ടിപ്പൊടുക്കാൻ കഴിയില്ലെന്നു ഭരണാധികാരികൾ മനസിലാക്കണമെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി പറഞ്ഞു. കണ്ണൂർ താണ കല്യാണ മണ്ഡപത്തിൽ പ്രിയദർശിനി സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി.പത്മനാഭന് സമ്മാനിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവ്വികർ. സത്യത്തിന്റെ പുറത്തു മാത്രമാണ് നമ്മുടെ രാജ്യത്തെ കെട്ടി പൊടുത്തത്. എന്നാൽ ഡൽഹിയിൽ എല്ലാം ഭരണാധികാരികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് നടക്കുന്നത്. അവർ പ്രസംഗിക്കുമ്പോൾ തനിക്ക് നേരെ തന്നെയാണ് ലൗഡ് സ്പീക്കറും മൈക്കും തന്റെ നേരെ തിരിച്ചു വെച്ചിരിക്കുന്നത്. അവർ പറയുന്നത് അവർ തന്നെയാണ് കേൾക്കുന്നത്. തനിക്ക് ഉത്തമ ബോധ്യങ്ങൾ ജനങ്ങളോട് വിളിച്ചു പറഞ്ഞു. കൊണ്ടിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തനിക്ക് ഇന്ത്യയിലെ ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് സത്യങ്ങൾ ജനങ്ങളെ അറിയിക്കാനായി വിളിച്ചു. പറഞ്ഞു. കൊണ്ടിരിക്കുന്നത്.

ഒരു പാട് നുണകൾക്ക് താഴെയായി സത്യങ്ങളെ അമർത്തി വച്ചാലും അവ ഒരിക്കൽ പുറത്തു വരിക തന്നെ ചെയ്യും. സത്യങ്ങൾ എഴുത്തുകാരെ പോലെ തുറന്നു പറയാൻ ആഗ്രഹിക്കുന്നയാളാണ് താൻ . ടി. പത്മനാഭൻ തന്റെ ജീവിതത്തിൽ - പുലത്തി പോരുന്ന സത്യങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തും ഇത്തരത്തിൽ പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയില്ല. ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനങ്ങൾക്കുമുൻപിൽ എല്ലാം തുറന്നു പറയാൻ കഴിയുന്നവരാണ് എഴുത്തുകാർ. ടി.പത്മനാഭന്റെ കഥകളിലൂടെ തനിക്ക് കേരളത്തെ അറിയാൻ കഴിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു .

ചടങ്ങിൽ ടി.പത്മനാഭന് ഒരു ലക്ഷം രൂപയും പുരസ്‌കാരവുമടങ്ങുന്ന പ്രഥമ പ്രീയദർശിനി പുരസ്‌കാരം രാഹുൽ ഗാന്ധി സമ്മാനിച്ചു. രാഹുൽ ഗാന്ധി ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണെന്നും ഉള്ളിൽ ഇപ്പോഴും രാഷ്ട്രീയക്കാനായ വ്യക്തിയാണ് താനെന്നും മറുപടി പ്രസംഗത്തിൽ ടി. പത്മനാഭൻ പറഞ്ഞു. എൻ.വി കൃഷ്ണവാര്യർ പറഞ്ഞതു പോലെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രിയത്തിൽ ഏതൊരു കൂരിരുളും വെളിച്ചമായി മാറുമെന്നും ടി.പത്മനാഭൻ പറഞ്ഞു.

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷനായി. കോൺഗ്രസ് സംഘടനാ കാര്യ ജനറൽ സെക്രട്ടറികെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻഎന്നിവർ പ്രസംഗിച്ചു. പഴങ്കുളം മധു സ്വാഗതവും മാർട്ടിൻ ജോർജ് നന്ദിയും പറഞ്ഞു.

പരിപാടിയിൽ എം.കെ രാഘവൻ എംപി, എംഎ‍ൽഎമാരായ സജീവ് ജോസഫ് , സണ്ണി ജോസഫ് . ടി.സിദ്ദിഖ്, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ പത്മശ്രീ എസ്. ആർ.ഡി പ്രസാദ്, സ്വാതന്ത്ര്യസമര സേനാനി അപ്പുക്കുട്ട പൊതുവാൾ, മുൻ മന്ത്രി പന്തളം സുധാകരൻ, കൽപറ്റ നാരായണൻ ,പി എം നിയാസ് തുടങ്ങിയവർ പങ്കെടുത്തു.