- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒടുവിൽ മറുനാടൻ വാർത്തയിൽ അധികാരികൾ കണ്ണ് തുറന്നു..'; എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ദയനീയാവസ്ഥ; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊച്ചി: എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലെ ദുരിത കാഴ്ചകൾ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അത്രയ്ക്കും മനം മടുക്കുന്ന കാഴ്ചകളാണ് പരിസരം മുഴുവനും കണ്ടത്. ഡിപ്പോയിലെ ബസ് തകരാർ പരിഹരിക്കുന്ന വർക്ക് ഷോപ്പിലാണ് ഇത്തരം കാഴ്ചകൾ കണ്ടത്. ഒരു ബസ് സ്റ്റാൻഡ് കുളമായ അവസ്ഥ. ജീവനക്കാർ അടക്കം പകർച്ച വ്യാധി ഭീഷണിയിൽ പൊറുതിമുട്ടിയിരിക്കുകയായിരുന്നു.
ഒടുവിലിതാ..മറുനാടൻ വാർത്തയിൽ ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറന്നിരിക്കുകയാണ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ദയനീയാവസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയ അവസ്ഥയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസ് എടുത്തത്.
ദിവസേന ആയിരക്കണക്കിന് യാത്രക്കാർ യാത്ര ചെയ്യുന്ന എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ദയനീയമായ അടിസ്ഥാന സൗകര്യങ്ങൾ ഗോവിന്ദൻ നമ്പൂതിരി ജനുവരി 16 ന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ബസ് സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ വിശ്രമമുറികൾ, വെളിച്ചം, സുരക്ഷാ നടപടികൾ തുടങ്ങിയവയുടെ അഭാവം. മഴക്കാലത്ത് യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.