- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാപാരികളെ തമിഴ്നാട് പോലീസ് കളളക്കേസില്‍ കുടുക്കിയതായി പരാതി; അറസ്റ്റ് ചെയ്തത് മദ്യം കടത്തിയെന്ന് ആരോപിച്ച്; കൈക്കൂലി നൽകാത്തതിന്റെ വിരോധമെന്ന് വ്യവാസികൾ; കേരള- തമിഴ്നാട് അതിർത്തിയിൽ ആശങ്ക
തിരുവനന്തപുരം: മോഷണ വാഹനങ്ങള്‍ പിടിക്കാൻ എത്തിയെന്ന വ്യാജേന വ്യാപാരി വ്യവസായി സംഘടനയില്‍പ്പെട്ട വ്യാപാരികളെ തമിഴ്നാട് പോലീസ് കളളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതായി പരാതി. ചൊവാഴ്ച പുലര്‍ച്ചെ 150 കുപ്പി മദ്യം കടത്തി എന്ന കേസില്‍ നാല് വ്യാപാരികളെ കളിയിക്കാവിള പോലീസ് അറസ്റ്റ് ചെയ്‌തെന്നാണ് പരാതി. തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തി കടക്കുന്ന അരിക്ക് കൈക്കൂലി നല്‍കാത്തതാണ് വിരോധമെന്ന് വ്യാപാരി വ്യവസായികള്‍ വ്യക്തമാക്കുന്നു.
കാട്ടാക്കടയില്‍ നിന്നും എത്തിയ കളിയിക്കാവിള സി ഐ ബാലമുരുകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ചെ കാട്ടാക്കടയിലെ നാല് വ്യാപാരികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 250 കുപ്പിയോളം മദ്യം അതിർത്തി വഴി കടത്തി എന്ന കുറ്റം ചുമത്തിയാണ് കളിയിക്കാവിള പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരികുന്നത്. പക്ഷെ ഇത് പ്രതികാര നടപടിയെന്നാണ് ബാക്കി വ്യവാസികൾ പറയുന്നത്.
അനസ്, അനീഷ്, ഫൈസല്‍, ഗോഡ്വിൻ ജോസ് എന്നിവരെയാണ് സംഘം നെയ്യാറ്റിന്‍കരയിലേക്ക് പോകുന്ന വഴി തടഞ്ഞുനിര്‍ത്തി ഒരു കാരണം ഇല്ലാതെ കസ്റ്റഡിയില്‍ എടുത്തതായി പറയുന്നത്. അതേസമയം, ഇവരെ അതിർത്തിയിൽ പിടികൂടി എന്നാണ് കാളിയിക്കാവിള പോലിസ് ഭാഷ്യം. കളിയിക്കാവിളയില്‍ നിന്നും മോഷണം പോയതായി എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത കേസിലെ ഒരു വാഹനം ജിപിഎസ് കാട്ടാക്കട പൂവച്ചല്‍ ഭാഗത്താണ് കാണിക്കുന്നത് എന്ന് പറഞ്ഞു കാട്ടാക്കട പോലീസില്‍ വിവരം അറിയിക്കാതെ കാട്ടാക്കടയിലും പരിസരത്തും വിവിധയിടങ്ങളില്‍ കറങ്ങിനടന്ന കളിക്കാവിള പോലീസ് സംഘമാണ് യുവാക്കളെ മദ്യം കടത്തിയെന്ന് ആരോപിച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേരള- തമിഴ്നാട് അതിർത്തിയിൽ ആശങ്ക വർധിപ്പിക്കുകയാണെന്നും വ്യവാസികൾ പറയുന്നു.