അടൂർ: എംസി റോഡിൽ വടക്കടത്ത്കാവിൽ പെട്രോൾ നിറച്ചു വന്ന ടാങ്കർ ലോറിയും ഒമിനി വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. 12,000ലിറ്റർ പെട്രോൾ ആണ് വണ്ടിയിൽ ഉള്ളത്. 12.45 ഓടെയാണ് അപകടം ഉണ്ടായത്.

ഒമ്നി വാനിൽ ഉണ്ടായിരുന്നവർക്കും ലോറി ്രൈഡവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും പെട്രോളുമായി വന്നതാണ് ടാങ്കർ ലോറി. പെട്രോൾ ലീക്ക് ചെയ്യുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടൂരിന് പുറമെ കൊട്ടാരക്കര, പത്തനംതിട്ട ഫയർ സ്റ്റേഷനുകളിൽ നിന്നും ടീം സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

ഒരു കിലോമീറ്റർ ചുറ്റളവിൽ അപകടമേഖലയായി പ്രഖ്യാപിച്ചു. പാരിപ്പള്ളി ബോട്ട്ലിങ് പ്ലാന്റിൽ നിന്ന് റെസ്‌ക്യൂവാനും സ്പെയർ വെഹിക്കിളും സംഭവ സ്ഥലത്ത് വന്നു. എംസി റോഡിൽ പൂർണമായും ഗതാഗതം തടസപ്പെട്ടു.